Tuesday, July 21, 2009

കാക്ക

പാറുന്ന പൊടിമണ്ണില്‍ അഭിഷേകം ചെയ്തൊരു
രാജനെ പോല്‍ കിടക്കുന്നോരീ കാക്ക തന്‍ ജഡം
പറന്നകന്നു ഇപ്പോഴേ അതിന്റെ ആത്മാവ്
ബന്ധനമാഴിഞ്ഞൊരു പറവയെപോള്‍
ഇന്നലെകളുടെ വാനത്തില്‍ ഞാന്‍ ഞാന്‍ എന്നോതി
ചിറകടിച്ചു പറന്നിരുന്നതാകാം
ഇന്നിതാ കിടക്കുന്നു പൂഴിമണ്ണില്‍
ഇരുണ്ട മരണത്തിന്‍ ദൂതനെപോള്‍
ഇന്നലെ വിജയസ്മിതതല്‍ വിടര്‍ന്ന
 വടനവുമായി ചരിച്ചതാകം
ഇന്നാ മുഖത്തില്‍ പരാജയതിന്‍ കന്നീരോലിച്ച്ച പാട് കാണാം

വിഭിന്നമാളീ മര്‍ത്ത്യന്റെ സ്ഥിതിയും
വിദൂരമാല്ലതൊരു ഭാവി തന്‍ പാതയോരത്ത് ....

Tuesday, July 14, 2009

യാത്രയില്‍ ....

ഉദിക്കുന്ന സൂര്യന്റെ ഉയിര്‍കിരനങ്ങളെ പോല്‍
ഉണ്മ വറ്റാതോര നിന്‍ പുഞ്ചിരി
ഒരിക്കലും വറ്റാത്ത നീരുറവ പോലെന്‍
ഒര്മാചെപ്പിലെന്നും മിന്നി നില്കും
പുതുമഴ പെയ്യുമ്പോള്‍ പൂക്കള്‍ ചിരിക്കുമ്പോള്‍
പുലര്കാല്‍ പക്ഷികള്‍ പാടുമ്പോള്‍
ഞാനറിയുന്നു എന്‍ നഷ്ട വേദന !!!

വിദൂരമായാലും വിരൂപമാല്ലാ നിന്‍ രൂപം
വിടര്‍ന്ന പുഷ്പം പോലെന്‍ മനസ്സില്‍ ....


എത്ര ഉദായങ്ങള്‍ കഴിഞ്ഞു പോയീ
എത്ര അസ്തമായങ്ങള്‍ മറഞ്ഞു പോയീ
എന്നിട്ടുമെന്തേ എന്തിനോ വേണ്ടീ
എന്നുമീ വഴിത്താരയില്‍ ഞാന്‍ കാത്തു നില്പൂ

വരില്ല നീയിനിയെന്നു കാലം പറയുന്നു
വരാതിരിക്കില്ലയെന്നേന്‍ മനം മൊഴിയുന്നു
തളരുമോ തളിര്‍ക്കുമോ എന്റെ സ്വപ്നം
തിരകള്‍ പോലവസാനമില്ലതോരീ യാത്രയില്‍

ആര്‍ദ്രമാം നിന്നോര്‍മകള്‍

അന്തിമാനത്തിന്റെ ചോര പൊടിയുന്ന മുറിവുകലാണോ
ഈ വാരിദങ്ങള്‍
അവളുടെ പുന്ചിരിപൂക്കള്‍ തന്‍ കൊഴിഞ്ഞ ഇതളുകലാണോ
ഈ താരാഗണങ്ങള്‍
അലതല്ലും നീലകടലലയോടിന്നീ അരുമയാം തീരം
ചോന്നന്നെന്തു
അടങ്ങുക നീയെന്നോമനെ അരികത്തായി ഞാനെന്നും
കാണുമെന്നോ

അച്ച്ജ്ച സ്ഫടിക സന്ഖാശമാം കാണുന്നു ഞാന്‍
നിന്‍ പ്രതിരൂപം
അതില്‍ വീണ കാന്നീര്‍ തുള്ളികള്‍ പൊലലില്ന്ജു തീരുമോ
നിന്‍ ഓര്‍മ്മകള്‍
അമ്പു കണത്തില്‍ തട്ടി ചിതറും അസ്തമയ സൂര്യന്റെ
വിഷാദ കിരണങ്ങള്‍
അവളുടെ അളകങ്ങള്‍ താഴുകിയെതും തെന്നലും
പാടുന്നൂ വിരഹഗാനം
അണയാത്ത ദീപത്തില്‍ അനശ്വര ദീപ്തി പോല്‍ വിളങ്ങിനിള്‍ക്കും
അന്നുമിന്നുമെന്നും എന്നുള്ളതില്‍ ആര്‍ദ്രമാം നിന്നോര്‍മകള്‍