Tuesday, July 14, 2009

ആര്‍ദ്രമാം നിന്നോര്‍മകള്‍

അന്തിമാനത്തിന്റെ ചോര പൊടിയുന്ന മുറിവുകലാണോ
ഈ വാരിദങ്ങള്‍
അവളുടെ പുന്ചിരിപൂക്കള്‍ തന്‍ കൊഴിഞ്ഞ ഇതളുകലാണോ
ഈ താരാഗണങ്ങള്‍
അലതല്ലും നീലകടലലയോടിന്നീ അരുമയാം തീരം
ചോന്നന്നെന്തു
അടങ്ങുക നീയെന്നോമനെ അരികത്തായി ഞാനെന്നും
കാണുമെന്നോ

അച്ച്ജ്ച സ്ഫടിക സന്ഖാശമാം കാണുന്നു ഞാന്‍
നിന്‍ പ്രതിരൂപം
അതില്‍ വീണ കാന്നീര്‍ തുള്ളികള്‍ പൊലലില്ന്ജു തീരുമോ
നിന്‍ ഓര്‍മ്മകള്‍
അമ്പു കണത്തില്‍ തട്ടി ചിതറും അസ്തമയ സൂര്യന്റെ
വിഷാദ കിരണങ്ങള്‍
അവളുടെ അളകങ്ങള്‍ താഴുകിയെതും തെന്നലും
പാടുന്നൂ വിരഹഗാനം
അണയാത്ത ദീപത്തില്‍ അനശ്വര ദീപ്തി പോല്‍ വിളങ്ങിനിള്‍ക്കും
അന്നുമിന്നുമെന്നും എന്നുള്ളതില്‍ ആര്‍ദ്രമാം നിന്നോര്‍മകള്‍

Saturday, July 11, 2009

ക്ഷണം

ഇല്ല തോഴി മറക്കുകില്ല
എന്‍ ജീവശ്വാസം പോകും വരെ...
ക്ളിഷ്ടമായോരെന്‍ ജീവിതത്തിന്‍
ഇഷ്ട സ്വര്‍ഗമാക നീ ..
ശുഷ്കമാം എന്‍ ജീവിതത്തില്‍
ശുഭ പ്രതീക്ഷയാണ് നീ ..
ഇല്ല ഹേതു ,നിന്‍ കണ്‍ നിറയുവാന്‍
തൊല്ല ഏതും വന്നിടാതെ ..
നാളെയുടെ പോരിനായ്‌ ഈ
നാള്‍വഴിയില്‍ കുതിക്കുമ്പോള്‍
നാരി നീ, തനെയെന്‍ മനസിന്‍
നാമമില്ലാത്തോരാ ശക്തി ..
വരിക, തോഴീ എന്‍ ജീവിത-
പാത താണ്ടാന്‍ എന്‍ കൂടെ നീ
ദാസിയായല്ല , സ്വന്തം എന്‍-
പാതിയായി വരിക നീ !!!!

ആദ്യാനുരാഗം .....

(written on 20-02-2000)

ഇന്ന് വീണ്ടും പൂത്തല്ലോ
എന്റെ സ്വപ്‌നങ്ങള്‍
ഇന്ന് വീണ്ടും തുറന്നല്ലോ
മോഹ ജാലകങ്ങള്‍
പൊന്‍ പ്രതീക്ഷ ഉണര്‍ന്നു
പൊന്‍ വസന്തം വിടര്‍ന്നു
പാര്‍വണ ശശി ബിംബം ഉദിച്ചു നിന്ന്

ഇത്ത്ര വേഗമോ
പ്രണയ തരംഗത്തിന്
ഇത്ര വേഗമോ

ഞാനറിഞ്ഞു ഇന്ന് ഞാനറിഞ്ഞു
ആദ്യനുരാങതിന്‍ ആനന്ദാനുഭൂതി
ഈ പുഷ്പവാടി കാണാനെന്തു ചന്തം
ഈ പ്രഭാത സൂര്യനെ കാണാനെന്തു ചന്തം

വിടര്‍ന്നു നില്‍ക്കും പൊന്‍ താമരകള്‍
വിളിച്ചുവോ എന്നെ
വിണ്ണില്‍ ഉദിച്ചാ വെന്‍ താരകങ്ങള്‍
ഉണര്തിയോ എന്നെ

ഇത്ര അഗാധമോ
പ്രണയ സാഗരം
ഇത്ര അഗാധമോ

ഈ മയൂര നൃത്തതിനെന്തു ചന്തം
ഈ രാപ്പാടി പാടിനെന്തു മധുരം
തളിരിടുന്നു തങ്ക കിനാക്കള്‍
തരളമാം തപ്ത ഹൃത്തടത്തില്‍
ഉരുകുന്നു എന്‍ മന ഹിമകണം
ഉയരുന്നു എന്‍ മോഹതാരാന്കണം

ഇത്ര തപിക്കുമോ
പ്രണയ ജ്വാല
ഇത്ര തപിക്കുമോ
........................