Saturday, July 11, 2009

ക്ഷണം

ഇല്ല തോഴി മറക്കുകില്ല
എന്‍ ജീവശ്വാസം പോകും വരെ...
ക്ളിഷ്ടമായോരെന്‍ ജീവിതത്തിന്‍
ഇഷ്ട സ്വര്‍ഗമാക നീ ..
ശുഷ്കമാം എന്‍ ജീവിതത്തില്‍
ശുഭ പ്രതീക്ഷയാണ് നീ ..
ഇല്ല ഹേതു ,നിന്‍ കണ്‍ നിറയുവാന്‍
തൊല്ല ഏതും വന്നിടാതെ ..
നാളെയുടെ പോരിനായ്‌ ഈ
നാള്‍വഴിയില്‍ കുതിക്കുമ്പോള്‍
നാരി നീ, തനെയെന്‍ മനസിന്‍
നാമമില്ലാത്തോരാ ശക്തി ..
വരിക, തോഴീ എന്‍ ജീവിത-
പാത താണ്ടാന്‍ എന്‍ കൂടെ നീ
ദാസിയായല്ല , സ്വന്തം എന്‍-
പാതിയായി വരിക നീ !!!!

ആദ്യാനുരാഗം .....

(written on 20-02-2000)

ഇന്ന് വീണ്ടും പൂത്തല്ലോ
എന്റെ സ്വപ്‌നങ്ങള്‍
ഇന്ന് വീണ്ടും തുറന്നല്ലോ
മോഹ ജാലകങ്ങള്‍
പൊന്‍ പ്രതീക്ഷ ഉണര്‍ന്നു
പൊന്‍ വസന്തം വിടര്‍ന്നു
പാര്‍വണ ശശി ബിംബം ഉദിച്ചു നിന്ന്

ഇത്ത്ര വേഗമോ
പ്രണയ തരംഗത്തിന്
ഇത്ര വേഗമോ

ഞാനറിഞ്ഞു ഇന്ന് ഞാനറിഞ്ഞു
ആദ്യനുരാങതിന്‍ ആനന്ദാനുഭൂതി
ഈ പുഷ്പവാടി കാണാനെന്തു ചന്തം
ഈ പ്രഭാത സൂര്യനെ കാണാനെന്തു ചന്തം

വിടര്‍ന്നു നില്‍ക്കും പൊന്‍ താമരകള്‍
വിളിച്ചുവോ എന്നെ
വിണ്ണില്‍ ഉദിച്ചാ വെന്‍ താരകങ്ങള്‍
ഉണര്തിയോ എന്നെ

ഇത്ര അഗാധമോ
പ്രണയ സാഗരം
ഇത്ര അഗാധമോ

ഈ മയൂര നൃത്തതിനെന്തു ചന്തം
ഈ രാപ്പാടി പാടിനെന്തു മധുരം
തളിരിടുന്നു തങ്ക കിനാക്കള്‍
തരളമാം തപ്ത ഹൃത്തടത്തില്‍
ഉരുകുന്നു എന്‍ മന ഹിമകണം
ഉയരുന്നു എന്‍ മോഹതാരാന്കണം

ഇത്ര തപിക്കുമോ
പ്രണയ ജ്വാല
ഇത്ര തപിക്കുമോ
........................

Thursday, July 9, 2009

pranamam

മരിക്കില്ലയെന്‍ സ്വപ്‌നങ്ങള്‍ അവ pheonxin
പുറത്തേറി സഞ്ചരിക്കും
നരക്കില്ല എന്‍ മോഹങ്ങള്‍ അവ എന്‍
നിത്യ പൂന്കവനത്തില്‍ ഉല്ലസിക്കും
നട്ടുച്ച നേരത്ത് കത്തുന്ന വെയിലത്ത്
വെള്ളം തെടുമോരെകാന്ത പധികനെപോള്‍
ഞാന്‍ തിരയുന്നേന്‍ ജീവിത കണക്കു
പുസ്തക, പറ്റുമെങ്കില്‍ അത് തിരുത്തുവാന്‍

ഉദിച്ചുയരുന്ന ബാല്സൂര്യന്‍ തന്‍ കൈ-
യലശ്ലെഷിക്മൊരു തുശാരബിന്ദു പോലെ
മായാതെ നില്ക്കും നിന്‍ ഓര്‍മതന്‍ കിരണ്‍
മനസ്സില്‍ പൊന്‍ വെളിച്ചം തൂകി
അറിയാമെനിക്കു ത്യാഗത്തില്‍ നിന്നും
സ്നേഹം പിരകൊള്ളുന്ന്നു
അതില്‍ തന്നെ മഞ്ഞു പോല്‍ വിലയംചെയ്യുന്നു

അതിനിടക്കുള്ള ജീവിത ദൂരം താണ്ടാന്‍
സ്വപ്നങ്ങള്‍ മാത്രമെനിക്ക് കൂട്ട്
പാഞ്ഞു പോല്കുമേ കാലത്തിനോട്
മത്സരിക്കാന്‍ ഞാന്‍ എന്നുംഏകനാണ്
ബിംബങ്ങള്‍ തകരുമ്പോള്‍ സ്ഥാനങ്ങള്‍ മാറുമ്പോള്‍
ഞാനിയം നിശ്ചേഷ്ടനായി തന്നെ ആയി ചരിക്കുന്നു

കാടടിക്കുമ്പോള്‍ മാറുന്ന
മണല്കൂന പോല്‍ ജീവിത മെത്രയും അസ്ഥിരം
പ്രപഞ്ച വിധാതാവിന്‍ പ്രകാശ പ്രഭാവതിന്‍ മുന്നില്‍
പ്രകംബിത മനസ്കനായി പ്രനമിക്ക് പ്രഭോ !!


(എഴുതപെട്ടത്‌ :-19-01-2001)